മോഹന്‍ലാലും സൂര്യയും ഒന്നിക്കുമോ? 250 കോടി ബജറ്റില്‍ ഒരു വമ്പന്‍ സിനിമ!

ചൊവ്വ, 7 ജൂണ്‍ 2016 (15:13 IST)
മലയാളത്തിന്‍റെ താരചക്രവര്‍ത്തി മോഹന്‍ലാലും തമിഴകത്തിന്‍റെ സൂപ്പര്‍താരം സൂര്യയും ഒരുമിക്കുമോ? അതിനുള്ള സാധ്യതകളുണ്ടെന്ന് ചില കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 250 കോടി രൂപ ബജറ്റില്‍ ഒരു വമ്പന്‍ പ്രൊജക്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്.
 
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഈ സിനിമ മിത്തോളജിക്കല്‍ സബ്ജക്ട് ആണ് പറയുന്നത്. ശ്രീ തെനന്‍‌ഡല്‍ ഫിലിംസായിരിക്കും ഈ സിനിമ നിര്‍മ്മിക്കുക.
 
എ ആര്‍ റഹ്‌മാനായിരിക്കും സംഗീതം എന്നുമറിയുന്നു. മോഹന്‍ലാലും സൂര്യയും ഒരുമിക്കുമ്പോള്‍ സംഘട്ടനത്തിനും സംഗീതത്തിനും ഇമോഷണല്‍ രംഗങ്ങള്‍ക്കും ഏറെ സാധ്യതകളുള്ള ഒരു സിനിമയായിരിക്കും അത്.
 
തമിഴിലും തെലുങ്കിലുമായി ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. മലയാളം പതിപ്പും ഉണ്ടാകുമോ എന്ന് അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക