മോഹന്‍ലാല്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം ഫെയിം സായ് പല്ലവി ആണ് നായിക. മേജര്‍ മഹാദേവന് എന്ന കഥാപാത്രത്തെയും മറ്റ് രണ്ടു സര്‍പ്രൈസ് കഥാപാത്രങ്ങളെയുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് മേജര്‍ രവി അറിയിച്ചു.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന പ്രൊജക്ടാണ്.