'ബാംഗ്ലൂര്‍ ഡെയ്സ്' മെഗാഹിറ്റായി മാറുകയാണ്. ഏകദേശം ഒമ്പതുകോടിയോളം രൂപ മുടക്കിയാണ് അന്‍വര്‍ റഷീദ് ഈ സിനിമ നിര്‍മ്മിച്ചത്. എന്തായാലും ചിത്രം വന്‍ ഹിറ്റായതോടെ അണിയറപ്രവര്‍ത്തകരെല്ലാം സന്തോഷത്തിലാണ്. സംവിധാനത്തോടൊപ്പം നിര്‍മ്മാണവും തുടരാന്‍ തന്നെയാണ് അന്‍വര്‍ റഷീദിന്റെ തീരുമാനം.