പരിഹസിച്ചവര്‍ പശ്ചാത്തപിക്കും, മമ്മൂട്ടി പോലീസ് വേഷമിട്ടത് വെറുതെയല്ല!

തിങ്കള്‍, 6 ജൂണ്‍ 2016 (19:46 IST)
എതിരാളികളെ വിറപ്പിക്കാന്‍ മമ്മൂട്ടിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘കസബ’ കേരളത്തില്‍ മാത്രം 150 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ജൂലൈ 7ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന കസബ സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കര്‍.
 
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായിരിക്കും കസബയുടേത്. ‘പഴശ്ശിരാജ’ പോലും കേരളത്തില്‍ 125 തിയേറ്ററുകളിലാണ് റിലീസായത്. 
 
ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷന്‍ സ്വന്തമാക്കുക എന്ന ലക്‍ഷ്യം കൂടി കസബയുടെ ഈ ബിഗ് റിലീസ് പദ്ധതിക്ക് പിന്നിലുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍റെ കലി(2.33 കോടി)യാണ് ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടത്. കസബ ആ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.
 
കോമഡിയും ആക്ഷനും സമാസമം ചേര്‍ത്തുള്ള ഒരു അടിപൊളി എന്‍റര്‍ടെയ്നറായിരിക്കും കസബ. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴയ്ക്ക് കാരണമായെങ്കിലും സിനിമയിറങ്ങുമ്പോള്‍ അത് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സോഫീസ് വിജയമായി മാറുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക