തിരക്കഥയില്ല, താരങ്ങളില്ല... സംഗീതവും ഷോട്ടുകളും ‘കൊറച്ച്’... സിനിമ ‘നെറച്ച്’ !

തിങ്കള്‍, 6 ജൂണ്‍ 2016 (20:36 IST)
സനല്‍ കുമാര്‍ ശശിധരന്‍ `സംവിധാനം ചെയ്ത ‘ഒഴിവുദിവസത്തെ കളി’ പ്രദര്‍ശനത്തിന് തയ്യാറായി. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 
 
ചിത്രത്തിന്‍റെ അതിമനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. താരങ്ങളോ തിരക്കഥയോ ഇല്ലെന്നും സംഗീതവും ഷോട്ടുകളും ‘കോറച്ച്’ ഉണ്ടെന്നും ട്രെയിലറില്‍ പറയുന്നു. എന്നാല്‍ സിനിമ ‘നെറച്ച്’ ഉണ്ടെന്ന് വ്യക്തമാക്കി ട്രെയിലര്‍ അവസാനിക്കുകയാണ്.
 
അറിയപ്പെടുന്ന താരങ്ങള്‍ ആരും അഭിനയിച്ചിട്ടില്ലാത്ത ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയാണ്. ഉണ്ണി ആര്‍ എഴുതിയ ഒഴിവുദിവസത്തെ കളി എന്ന കഥയുടെ സിനിമാവിഷ്കാരമാണിത്.
 
ആഷിക് അബു വിതരണം ചെയ്യുന്ന സിനിമ വ്യത്യസ്തമായ ആഖ്യാനം കൊണ്ടും സമീപനം കൊണ്ടും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ഗണത്തില്‍ പെട്ടതാണ്.

വെബ്ദുനിയ വായിക്കുക