അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ മാരീചനായി ആടിപ്പാടുന്ന തിരക്കിലാണ് ഇപ്പോള്‍ ജയറാം. 'വെറുതേ ഒരു ഭാര്യ'ക്കും 'ദാം ദൂമി'നും ശേഷം ജയറാം രാമായണ കഥയിലെ മായാമാരീചനായി വേഷമിട്ടിരിക്കുകയാണ്.
രാമന്‍റെ അമ്പേറ്റ് മരിച്ച മാരീചന്‍ പുതിയ നൂറ്റാണ്ടില്‍ ശാപമോഷം കിട്ടി ഭൂമിയില്‍ എത്തിയിരിക്കുകയാണ്. രംഭ തിലോത്തമമാര്‍ക്ക് ഒപ്പം ആടിപ്പാടുകയാണ് മാരീചന്‍. മലയാളിയായ രാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘പഞ്ചാമൃത’ത്തിന് വേണ്ടിയാണ് ജയറാം മാരീചനാകുന്നത്.
മാരീചനൊപ്പം ഹിഡുംബിയും ഹിഡുംബനും എല്ലാം ആധുനിക ലോകത്ത് പുനരവതരിക്കുന്നു. പ്രകാശ് രാജും നാസറും എല്ലാം പുരാണ കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഹാസ്യചിത്രമായിരിക്കും ‘പഞ്ചാമൃതം’ എന്ന് ജയറാം പറഞ്ഞു.