ജോധാ അക്ബറിന് ശേഷം ഹൃത്വിക് റോഷന് ഇത് ഇടവേളയുടെ കാലമാണ്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം എന്ന നിലപാടിലാണ് താരം. അടുത്തിടെ ക്രേസി 4, ലക്ക് ബൈ ചാന്‍സ് എന്നിങ്ങനെ ചില ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ ഹൃത്വിക് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം ഒരു തകര്‍പ്പന്‍ ചിത്രവുമായി ഹൃത്വിക് റോഷന്‍ വരികയാണ്.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘കൈറ്റ്സ്’ എന്ന സിനിമയാണ് ഈ വര്‍ഷം ഹൃത്വിക്കിന്‍റേതായി എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമ ജൂണിലാണ് റിലീസ് ചെയ്യുന്നത്. ഭാഷയ്ക്കതീതമായ പ്രണയമാണ് കൈറ്റ്സിന്‍റെ പ്രമേയം.
ഹൃത്വിക് ഒരു അധ്യാപകന്‍റെ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്. ഒരു സ്പാനിഷ് സുന്ദരിയുമായി ഈ കഥാപാത്രം പ്രണയത്തിലാകുന്നു. സ്പാനിഷുകാരിക്ക് ഹിന്ദിയോ, ഹൃത്വിക് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സ്പാനിഷോ അറിയില്ല. എന്നാല്‍ അവരുടെ പ്രണയത്തിന് ഭാഷയില്ലായിരുന്നു. മൌനത്തിന്‍റെ പ്രണയഭാഷ തിരിച്ചറിയുകയായിരുന്നു അവര്‍.
മെക്സിക്കന്‍ നടിയും മോഡലുമായ ബാര്‍ബറ മോറിയാണ് കൈറ്റ്സില്‍ സ്പാനിഷ് സുന്ദരിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ഹൃത്വിക്കിന്‍റെ കഥാപാത്രത്തെ ഭ്രാന്തമായി പ്രണയിക്കുന്ന പെണ്‍കുട്ടിയായി കങ്കണ റനൌതും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനോഹരമായ ഒരു പ്രണയകഥയും ഒപ്പം ഒരു ത്രില്ലറുമാണ് കൈറ്റ്സ്.
ഹൃത്വിക്കിന്‍റെ പിതാവും സംവിധായകനുമായ രാകേഷ് റോഷനാണ് കൈറ്റ്സ് നിര്‍മ്മിക്കുന്നത്. അനുരാഗ് ബസു തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം പകരുന്നത് രാജേഷ് റോഷന്‍. അയനങ്കാ ബോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ബിഗ് പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കുന്ന ഈ സിനിമ 2009ലെ മെഗാഹിറ്റുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.