യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഒരു വാര്‍ത്ത. മോഹന്‍ലാല്‍ വീണ്ടും രാജാവിന്‍റെ മകന്‍! മലയാള സിനിമയിലെ ആണത്തത്തിന്‍റെ ആള്‍രൂപം വിന്‍സന്‍റ് ഗോമസ് തിരിച്ചു വരികയാണ്. സിനിമയുടെ തിരക്കഥാജോലികള്‍ ഡെന്നിസ് ജോസഫ് പൂര്‍ത്തിയാക്കിവരുന്നു.
1986ല്‍ റിലീസായ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്‍റെ മകന്‍. മോഹന്‍ലാലിന് മലയാളം പുതിയ താരസിംഹാസനം നല്‍കിയത് ആ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയുടെ തുടര്‍ച്ചയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
അടുത്ത പേജില്‍ - ഈ രണ്ടാം വരവില്‍ വിന്‍സന്‍റ് ഗോമസിന് ചെയ്യാനുള്ളത്?
PRO
ഏറെ പ്രത്യേകതകളുണ്ട് ഈ പ്രൊജക്ടിന്. എല്ലാവരും ചെയ്യുന്നതുപോലെ ഒരു രണ്ടാം ഭാഗമല്ല ഇത്. ഇത് ആ കഥയുടെ ഒന്നാം ഭാഗമാണ്. സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’ എന്നുതന്നെ ആയിരിക്കും. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും ചേര്‍ന്ന് തിരക്കഥയുടെ ഫൈനല്‍ ടച്ചപ് നടത്തിവരുന്നു.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പിയും ഡെന്നിസും തങ്ങുന്ന ക്യാമ്പുമായി ആന്‍റണി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഉടന്‍ തന്നെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് ആന്‍റണി സംവിധായകനും തിരക്കഥാകൃത്തിനും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതായത്, ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
വിന്‍സന്‍റ് ഗോമസ് എങ്ങനെ അധോലോകത്തിന്‍റെ രാജകുമാരനായി മാറി എന്നാണ് പുതിയ ‘രാജാവിന്‍റെ മകന്‍’ പറയുന്നത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും.