കത്തി ആവര്‍ത്തിക്കും, ഒപ്പം 'ഐ' നായികയും!

വെള്ളി, 13 ഫെബ്രുവരി 2015 (16:02 IST)
കഴിഞ്ഞ വര്‍ഷത്തെ മെഗാഹിറ്റുകളില്‍ ഒന്നാണ് 'കത്തി'. വിജയ് - സമാന്ത ജോഡി ആയിരുന്നു ആ സിനിമയുടെ പ്രധാന ആകര്‍ഷണം. ഈ ജോഡിയുടെ ആദ്യ സിനിമയായിരുന്നു കത്തി. എന്തായാലും ഇളയദളപതിയുടെ നായികയായി സമാന്ത വീണ്ടും എത്തുകയാണ്.
 
'രാജാ റാണി' സംവിധാനം ചെയ്ത അറ്റ്‌ലീ ഒരുക്കുന്ന പുതിയ സിനിമയിലാണ് വിജയും സമാന്തയും വീണ്ടും ഒന്നിക്കുന്നത്. 'ഐ' നായിക എമി ജാക്സണും ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാജാറാണിയിലെ നായിക നയന്‍‌താര തന്നെ അറ്റ്ലീയുടെ വിജയ് ചിത്രത്തിലും നായികയാകുമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നറിഞ്ഞ നയന്‍‌സ് പിന്‍‌മാറിയെന്ന് കോടമ്പാക്കത്ത് സംസാരമുണ്ട്.
 
ജി വി പ്രകാശാണ് ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. വിജയുടെ അമ്പത്തൊമ്പതാം സിനിമയാണിത്. ഒരു റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ആയ ഈ പ്രൊജക്ടിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക