Patriot Release Date Postponed: മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' റിലീസ് മാറ്റാൻ കാരണം ഇതാണ്

രേണുക വേണു

ബുധന്‍, 1 ഏപ്രില്‍ 2026 (20:10 IST)
Patriot Release Date: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' റിലീസ് മാറ്റി. ഏപ്രിൽ 23 നാണ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇത് ഒരാഴ്ചയ്ക്കു ശേഷം മേയ് ഒന്നിലേക്കാണ് മാറ്റിയത്. 
 
റിലീസ് നീട്ടിയതിന്റെ കാരണം അണിയറ പ്രവർത്തകരോ താരങ്ങളോ വ്യക്തമാക്കിയിട്ടില്ല. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. 
 
മേയ് 1 തൊഴിലാളി ദിനമായതിനാൽ അവധിയാണ്. തൊട്ടടുത്ത രണ്ട് ദിവസങ്ങൾ ശനി, ഞായർ ആയതിനാൽ ആദ്യ മൂന്ന് ദിവസം കൊണ്ട് മികച്ച തിയറ്റർ റൺ കിട്ടും. ഏപ്രിൽ 23 നു ഇറക്കിയാൽ വിഷു റിലീസ് ആയി നിരവധി ചിത്രങ്ങൾ ഉള്ളതിനാൽ സ്‌ക്രീനുകൾ കുറയും. ഇക്കാരണങ്ങൾ കണക്കിലെടുത്താണ് റിലീസ് നീട്ടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍