ശിവകാർത്തികേയനെ നായകനാക്കി 'അമരൻ' ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് 'ഡി 55' സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രത്തിൽ 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കുമെന്നാണ് വിവരം. ഈ ചിത്രത്തിനായി 10 കോടിക്കു മുകളിലാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സായ് പല്ലവിയാണ് നായിക. ശ്രീലീലയും നിർണായക വേഷത്തിലെത്തുന്നു.