എന്താണ് ടെക്‌നോ ഹൊറര്‍ ? മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രം 'ചതുര്‍മുഖം' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 25 ഫെബ്രുവരി 2021 (09:02 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വിശേഷണവുമായി മഞ്ജുവാര്യരുടെ ചതുര്‍മുഖം റിലീസിനൊരുങ്ങുന്നു. നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസമാണ് നടി പുറത്തുവിട്ടത്. സണ്ണി വെയ്‌നാണ് നായകന്‍. അതേസമയം എന്താണ് ഈ ടെക്നോ ഹൊറര്‍ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു.
 
ടെക്നോ ഹൊറര്‍ എന്ന വാക്കിലെ പുതുമ കൊണ്ട് തന്നെ സിനിമാപ്രേമികള്‍ക്ക് 'ചതുര്‍മുഖം'ത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ്.ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് വേണമെങ്കില്‍ ടെക്‌നോ ഹൊറര്‍ ചിത്രങ്ങളെ വിശേഷിപ്പിക്കാം. പ്രേക്ഷകരില്‍ ഹൊറര്‍ ഘടകം കൊണ്ടുവരുന്നതിന് ശാസ്ത്ര-സാങ്കേതികവിദ്യയുടെ സഹായം കൂടി ഉപയോഗപ്പെടുത്തുന്നു.ഫാന്റസി,സയന്‍സ് ഫിക്ഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ ഭാഗമാകാറുണ്ട്.രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍