ഒരു സിനിമക്ക് വേണ്ടി ഇങ്ങനെയും സെറ്റ് ഇടാമോ? വൈറലായി വേലൈക്കാരന്റെ മേക്കിങ് വീഡീയോ!

തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:12 IST)
പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരൻ. ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ചിത്രത്തിനായി ഒരു ചേരി മുഴുവൻ സെറ്റിടുന്ന വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിയ്ക്കുന്നത്. 
 
ശിവ കാർത്തികേയൻ - ഫഹദ് ഫാസിൽ- നയൻ‌താര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്തുമസ് റിലീസ് ആണ്. തമിഴ് നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ തനി ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരൻ. 
 
ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകർക്കിടയിൽ ഉള്ളത്. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത് .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍