നാണം മറയ്ക്കാൻ തുണിയെന്തിന്, മുടി തന്നെ ധാരാളം

വെള്ളി, 5 ഓഗസ്റ്റ് 2022 (19:43 IST)
വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേദ്. ചാക്കു കൊണ്ടും നൂല് കൊണ്ടും എന്തിന് ബ്ലേഡ് കൊണ്ടുപോലും വസ്ത്രങ്ങളിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരത്തിനെതിരെ വിമർശനം ഉയരുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്. അതീവ ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നതും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ഉർഫി ജാവേദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ്.
 
തൻ്റെ മുടി കൊണ്ട് ശരീരവും മാറും മറച്ചുകൊണ്ടുള്ള ചിത്രമാണ് ഉർഫി പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഒരു ജീൻസ് മാത്രമാണ് ചിത്രത്തിൽ താരം ധരിച്ചിട്ടുള്ളത്. ടെലിവിഷൻ സീരീസുകളിലൂടെ പ്രശസ്തയായ താരം ഹിന്ദി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഫാഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോഴും താരത്തിന് ഇതുവരെ വെള്ളിത്തിരയിൽ അരങ്ങേറാൻ സാധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍