ദുല്‍ഖറിനേക്കാള്‍ ചെറുപ്പം; ടൊവിനോയുടെ പ്രായം അറിയുമോ? യുവതാരങ്ങളില്‍ ഇളയവന്‍

വെള്ളി, 21 ജനുവരി 2022 (15:18 IST)
മലയാളത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ട യുവ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവര്‍. ഇതില്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 ന് ജനിച്ച ടൊവിനോയുടെ 34-ാം ജന്മദിനമാണ് ഇന്ന്. സമകാലീനരായ യുവ നടന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ടൊവിനോ. 
 
1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദിന് 40 വയസ്സാകുന്നു. 1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. പ്രേമത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച നിവിന് ഇപ്പോള്‍ 37 വയസ്സ് കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും ടൊവിനോയേക്കാള്‍ മുതിര്‍ന്നവരാണ്. 1986 ഫെബ്രുവരി നാലിന് ജനിച്ച ആസിഫ് അലിക്കും 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖര്‍ സല്‍മാനും 36 വയസ്സ് ആകുന്നു. ഇരുവരേക്കാളും രണ്ട് വയസ് കുറവാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയ്ക്ക്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍