ഗ്രേറ്റ് ഫാദറിന്റെ വിജയം ആഘോഷിച്ച് ജയസൂര്യയും ഫാൻസും

തിങ്കള്‍, 24 ഏപ്രില്‍ 2017 (12:30 IST)
ദി ഗ്രേറ്റ് ഫാദർ 50 കോടി ക്ലബിൽ കയറിയത് കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാവും മമ്മൂട്ടിയും ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ജില്ലകളിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷനുകൾ വിജയം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളിൽ മമ്മൂട്ടി ഫാൻസ്‌ കോഴിക്കോട് യൂണിറ്റ് നടത്തിയ ആഘാഷത്തിന് ഇരട്ടി മധുരം പകർന്നതായിരുന്നു.
 
ദി ഗ്രേറ്റ് ഫാദർ 50 കോടി ക്ലബ്ബിൽ കയറിയതിൻറെ ആഘോഷം കോഴിക്കോട് യൂണിറ്റ് നടത്തിയത് നടൻ ജയസൂര്യയ്ക്കൊപ്പമാണ്. മമ്മൂട്ടി ഫാൻസ്‌ സ്റ്റേറ്റ് കമ്മറ്റി അംഗം അഫ്‌സലിൻറെ നേതൃത്വത്തിൽ ക്യാപ്റ്റൻ എന്ന പുതിയ ജയസൂര്യയുടെ സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ജയസ്യര്യ കേക്ക് മുറിച്ചു കൊണ്ട് ആഘോഷത്തിന് തുടക്കമിട്ടു.
 
മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൻറെ ക്യാമറാമാൻ റോബി വർഗീസ്, ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നടൻ ദീപക്കും പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക