20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്‍മാന്‍ഖാന്‍

കെ ആര്‍ അനൂപ്

വെള്ളി, 18 മാര്‍ച്ച് 2022 (17:01 IST)
ലൂസിഫറിന്റെ തെലുങ്ക് റീമക്ക് ഒരുങ്ങുകയാണ്. ചിരഞ്ജീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.'ഗോഡ്ഫാദര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാനും വേഷമിടുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് കാശ് വാങ്ങാതെയാണ് സല്‍മാന്‍ അഭിനയിക്കുന്നത്.
 
 ഗോഡ്ഫാദറിന്റെ നിര്‍മ്മാതാക്കള്‍ വലിയൊരു തുക നടന് ഓഫര്‍ ചെയ്തു. എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നു. പണം വാങ്ങാതെ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂവെന്നുമാണ് വാശിയിലാണ് സല്‍മാന്‍. 15-20 കോടിവരെ നിര്‍മ്മാതാക്കള്‍ നടന് കൊടുക്കാന്‍ തയ്യാറായിരുന്നു. ചിരഞ്ജീവിയോടുള്ള സൗഹൃദം മൂലമാണ് നടന്‍ സിനിമയിലെത്തിയത് തന്നെ.അത് കൊണ്ടാണ് സല്‍മാന്‍ പ്രതിഫലം വാങ്ങാന്‍ തയ്യാറാവാത്തതെന്നുമാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍