"വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയതിനാൽ എന്റെ സുഹൃത്തുക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് നഷ്ടമായി. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ. എന്തെങ്കിലും ചെയ്യണം എന്നൊക്കെയായി. പിന്നീട് പർദ്ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ.
സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം. അവാസാന ഘട്ടത്തിൽ നമുക്ക് കുടുംബം മാത്രമേ ഉണ്ടാകൂ. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടം. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഞാൻ കുടുംബത്തിന് വളരെയധികം പ്രധാന്യം നൽകുന്നു. ഒരു കുടുംബത്തിന്റ അടിത്തറ അമ്മയാണ്. ഇത് എന്റെ മാത്രം അഭിപ്രായമാണ്'' - കപ്പ ടിവിയിലെ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.