കോട്ടൺ സാരിക്കുള്ളി ഒതുങ്ങാൻ ഇനിയില്ല, കാമാതുരമായ വേഷം ചെയ്യാനാണ് ആഗ്രഹമെന്ന് ശ്വേത മേനോൻ

ശനി, 15 ഒക്‌ടോബര്‍ 2016 (11:34 IST)
രതിനിർവേദത്തിലെ രതി ചേച്ചിയെ മലയാളികൾക്ക് മറക്കാൻ സാധിച്ചെന്ന് വരില്ല. വശ്യമായ സൗന്ദര്യം തന്നെയാണ് രതിചേച്ചിയായി എത്തിയ ശ്വേത മേനോനെ ആ കഥാപാത്രം ഏൽപ്പിക്കാനുണ്ടായ കാരണവും. എന്നാൽ, രതിനിർവേദത്തെക്കാൾ കാമാതുരമായ വേഷം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. പക്ഷേ വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാകണമെന്ന് മാത്രം.
 
രഞ്ജിലാൽ ദാമോദരന്റെ 'നേവൽ എന്ന ജൂ‌വൽ' എന്ന സിനിമയിലെ പ്രധാനപ്പെട്ട റോൾ ചെയ്യുന്നത് ശ്വേതയാണ്. കോട്ടണ്‍ സാരിയുടുത്ത ഒരേപോലെയുള്ള ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തുമടുത്തെന്നും ശ്വേതാ മേനോന്‍ പറയുന്നു. അത്തരം കഥാപാത്രങ്ങളുടെ നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് താല്പര്യമില്ലെന്ന് ശ്വേത പറയുന്നു.
 
നന്നേ ചെറുപ്പത്തിൽ മോഡലായി വന്ന് പിന്നീട് സിനിമാ നടിയായി മാറിയ താരമാണ് ശ്വേത. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്വേത തിരഞ്ഞെടുക്കുന്നത് കൂടുതലും ഗ്ലാമർ വേഷങ്ങളാണ്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള നടി ശ്വേത മേനോന്‍റെ മാറ്റം വിശ്വസിക്കാന്‍ പറ്റാത്തതായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ലാല്‍ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക