നോട്ട് പിൻ‌വലിക്കൽ ക്ഷമിച്ചില്ലേ? പുത്തൻ സിനിമകൾക്കായി കുറച്ചുകൂടി ക്ഷമിക്കുക: സുരേഷ് കുമാർ

ചൊവ്വ, 3 ജനുവരി 2017 (12:45 IST)
സിനിമ മേഖല‌യിലെ സമരം രൂക്ഷമായതോടെ ആരോപണങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധമായത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാറിന്റെ മകള്‍ കീർത്തി സുരേഷിനെ സഹായിക്കാനാണ് സമരം നീട്ടിക്കൊണ്ടുപോകുന്നതെന്ന് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. കീർത്തി നായികയാകുന്ന വിജയ് ചിത്രം ഭൈരവ റിലീസ് ചെയ്യുന്നത് ജനുവരിയിലാണ്. 
 
രണ്ടാഴ്ച്ചയായി നീളുന്ന സിനിമാസമരത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും കീർത്തിക്ക് നേരെ ഉയർന്ന് കേട്ട ആരോപണാങ്ങളോടും പ്രതികരിക്കുകയാണ് നിർമാതാവ് സുരേഷ്കുമാർ. ഉയർന്ന് കേട്ട ആക്ഷേപങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് സുരേഷ് കുമാർ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
വിജയ്‌യുടേയും സൂര്യയുടേയും പടങ്ങൾ എത്ര തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയാം. സിനിമ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകനോട് പറയാനുള്ളത്? നല്ല സിനിമകൾ ഉണ്ടാക്കുമ്പോൾ അതനുസരിച്ച് റിട്ടേൺ കിട്ടിയാലേ നല്ല സിനിമകൾ വീണ്ടും നിർമിക്കുവാൻ കഴിയുകയുള്ളു എന്നാണ്. ഡീമൊണട്ടൈസേഷൻ വന്നപ്പോൾ ആളുകൾ ക്ഷമിച്ചല്ലോ. കുറച്ചുനാൾ കൂടി പ്രേക്ഷകർ ക്ഷമിക്കുക. - സുരേഷ് കുമാർ പറയുന്നു.

വെബ്ദുനിയ വായിക്കുക