മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയെന്ന സ്വപ്നം സഫലമായി:ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്

ശനി, 9 ഏപ്രില്‍ 2022 (12:10 IST)
ശ്രീനാഥ് ഭാസി ഭീഷ്മപര്‍വ്വത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടന്റെ കരിയറില്‍ എന്നും ഓര്‍ക്കാവുന്ന ചില നിമിഷങ്ങള്‍ സമ്മാനിച്ച ചിത്രം കൂടി ആകും ഇത്.മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയെന്ന സ്വപ്നമാണ് ചിത്രത്തിലൂടെ സഫലമായതെന്ന് ശ്രീനാഥ് ഭാസി പറയുന്നു.
ഭീഷ്മപര്‍വ്വം എന്ന സിനിമയെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്ന് നടന്‍ പറയുന്നു.'അമലേട്ടന്റെ സിനിമയില്‍ ഒരു കഥാപാത്രത്തെ കിട്ടിയത് ഭാഗ്യമാണ്. മമ്മൂക്കയില്‍ നിന്നും കണ്ടുപഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഷൂട്ടിന് വരുന്നത് മുതല്‍ കുറേ കാര്യങ്ങള്‍ മാതൃകയാക്കാനുണ്ട്'-ശ്രീനാഥ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ചിത്രം ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു. ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആന്‍ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍