സ്പൈഡ‌ർ മാനായി ഞാൻ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ദുൽഖർ

വെള്ളി, 1 ഏപ്രില്‍ 2016 (11:42 IST)
സോഷ്യ‌ൽ മീഡിയകൾ വഴി വ്യാജ വാർത്തക‌ൾ പ്രചരിപ്പിക്കുന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. സപൈഡർ മാനായി നടൻ ദുൽഖർ സൽമാൻ എത്തുന്നു എന്നതായിരുന്നു ഏറ്റവും പുതിയ വാർത്ത. എന്നാൽ വാർത്ത വ്യാജമാണെന്ന് അറിയിച്ച് കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ദുൽഖർ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചിരിക്കുന്നത്.
 
ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ സപൈഡർമാനായി ദുൽഖർ എത്തുന്നു എന്നായിരുന്നു വാർത്ത. അതും ഹോളിവുഡിൽ. എന്നാൽ വാർത്ത അറിഞ്ഞ താരത്തിന്റെ മറുപടി ''സ്പൈഡർ മാനായി ഞാൻ, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം'' എന്നായിരുന്നു. 
 
നേരത്തേ പൃഥ്വിരാജ്, നീരജ് മാധവ്, ഗായത്രി, ബാലചന്ദ്ര മേനോൻ എന്നിവർ തിരഞ്ഞെടുപ്പിൽ പാർട്ടികളെ പിന്തുണക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, വാർത്ത വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് താരങ്ങ‌ൾ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യ‌ൽ മീഡിയകൾ ദുൽഖർ സൽമാനെ സ്പൈഡർ മാനാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക