സൂര്യ ഹിന്ദിയിലേക്ക് ? 'വിക്രം'ലെ അതിഥി വേഷം ഹിറ്റായത് ഒരു കാരണം !

കെ ആര്‍ അനൂപ്

ചൊവ്വ, 14 ജൂണ്‍ 2022 (17:25 IST)
'സൂരറൈ പോട്രു'വിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്.ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ അടുത്ത ഷെഡ്യൂളിനായി ചെന്നൈയിലാണ്. ഷൂട്ടിംഗിനിടെ അക്ഷയ് കുമാറിനെ സൂര്യ കണ്ടു, അതിഥി വേഷത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കമല്‍ഹാസന്റെ 'വിക്രം'ലെ സൂര്യയുടെ അതിഥി വേഷം ഹിറ്റായതിന് പിന്നാലെയാണ് 'സൂരറൈ പോട്രു'വിന്റെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളും നടനെ ചെറിയ വേഷത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.
 
അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ നടി രാധിക മദന്‍ ഹിന്ദിയില്‍ അവതരിപ്പിക്കുന്നു.സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍