'അല്ലേലും വിനായകൻ പൊളിയാ, വേറെ ഒരെണ്ണത്തിനെയും കണ്ടില്ലല്ലോ': വിനായകന് പിന്തുണ

നിഹാരിക കെ എസ്

തിങ്കള്‍, 4 നവം‌ബര്‍ 2024 (10:50 IST)
താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും എതിരെ വർ​ഗീയ പരാമർശം നടത്തിയ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ക്ഷേത്രത്തിൽ വച്ചുനടന്ന സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരദമ്പതികൾ എത്തിയിരുന്നു. ഇതിനെതിരെയാണ് കൃഷ്ണരാജ് രംഗത്ത് വന്നത്. ഇതോടെയാണ്, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത് എന്ന് ചോദിച്ച് വിനായകൻ മറുപടി നൽകിയത്.
 
'ഇത് പറയാൻ നീയാരാടാ... വര്‍ഗീയവാദി കൃഷണരാജെ, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്',- വിനായകൻ കുറിച്ചു.
 
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വച്ചായിരുന്നു സുഷിൻ ശ്യാമിന്റേയും ഉത്തരയുടേയും വിവാഹം. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളായ ദമ്പതികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കൃഷ്ണരാജ് എന്ന ആൾ വർ​ഗീയ പരാമർശം നടത്തിയത്. സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലീമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറും. ക്ഷേത്ര ആചാരലംഘനം നടത്തിയ ഒരുത്തനേയും വെറുതെ വിടും എന്നു കരുതേണ്ട. നമുക്ക് കാണാം എന്നാണ് കൃഷ്ണരാജ് കുറിച്ചത്.
 
'ഇപ്പോഴാണ് വിനായകന്‍ ശരിക്കും തീ' ആയതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. വിനായകന്‍ പറഞ്ഞത് ഒരോ ഹിന്ദുവും പറയാന്‍ ആഗ്രഹിച്ചതെന്നാ് പ്രതീഷ് സിഎ എന്നയാളുടെ കമന്റ്. ഓരോ ഹിന്ദുവും പറയാൻ ആഗ്രഹിച്ചത്.ഈ ഇവർക്കു ആരാ ഹിന്ദുവിന്റെ അട്ടിപേർ അവകാശം കൊടുത്തേ. ഒരു ദിവസം രാവിലെ ഒരു കസേര ഇട്ടു ഇരുന്നിട്ട് ഞാൻ ഹിന്ദുന്റെ കുണാണ്ടർ ആണെന്ന് പറയുന്ന ആളുകൾ ആണ് ഇവരോക്കെ. ഹിന്ദുന്റെ പേരും പറഞ്ഞു നാട്ടിൽ പ്രശ്നം ഉണ്ടാകുന്ന കൃഷ്ണ രാജിനെ പോലെ ഉള്ളവർ ആയിട്ട് മനസമാധാനം ആയി ജീവിക്കുന്ന സാധാരണ ഹിന്ദുവിന് യാതൊരു ബന്ധം ഇല്ല' പ്രതീഷ് കുറിച്ചു.
 
'ഏതെങ്കിലും ഒരു അമ്പലത്തിൽ ഒരിക്കലെങ്കിലും പോയി ആത്മാർഥമായി വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ള ഒരു ഹിന്ദുവും ഇമ്മാതിരി വർഗീയത വിളമ്പില്ല. എല്ലാ വിശേഷ ആഘോഷങ്ങളിലും എന്നെ കൂടെ കൂട്ടിയിട്ടുള്ള എന്റെ എല്ലാ നല്ല ഹിന്ദു കൂട്ടുകാർക്കും കൃസ്ത്യൻ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി. കാലം ഇതുവരെ കൂടെ തന്നെ ചേർത്ത് നിർത്തിയതിനും' എന്നായിരുന്നു ഹനീഷ് എന്നയാളുടെ പ്രതികരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍