സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണങ്ങൾ ഒരുപാട് നടക്കുന്ന നാടാണിത്. അതിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് സെലിബ്രിറ്റികളും. സോഷ്യൽ മീഡിയയുടെ പുതിയ ഇര ഉണ്ണിമുകുന്ദനാണ്. നടൻ ഉണ്ണിമുകുന്ദനും നടി സനുഷയും വിവാഹിതരാകുന്നു എന്ന് വാർത്ത വന്നിരുന്നു. ആ വാർത്ത തെറ്റാണെന്നും അത് വെറും പ്രചരണം മാത്രമാണെന്നുമുള്ള കാര്യം നടൻ വ്യക്തമാക്കിയിരുന്നു.
താനും സനുഷയും തമ്മിൽ പ്രചരിക്കുന്ന രീതിയിൽ ഒരു ബന്ധവും ഇല്ലെന്നും അതുവെറും ഗോസിപ്പാണെന്നും താരം അറിയിച്ചു. നവാഗതനായ സാജൻ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാത്തായ' എന്ന സിനിമയിൽ സനുഷ തന്റെ നായികയാണെന്ന വാർത്ത വന്നതിനുശേഷമാണ് ഈ ഗോസിപ്പെന്നും താരം അറിയിച്ചു. എന്നാൽ ചിത്രത്തിൽ സനുഷയെകൂടാതെ പ്രയാഗയും നായികയായി അഭിനയിക്കുന്നുണ്ട്. ഇനി അവരുടെ കൂടെയും വാർത്ത വരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും താരം പറഞ്ഞു.