സാനിയയും ഡി ഫോർ ഡാൻസിലെ നകുലും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന രീതിയിൽ സാനിയ ഒരു സ്വകാര്യ എഫ് എം ചാനലിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ, നകുൽ തന്റെ കൂട്ടുകാരൻ മാത്രമാണെന്നും കാമുകൻ അല്ലെന്നും സാനിയ വ്യക്തമാക്കുന്നു.
നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച് ഒരുപാട് ആളുകള്‍ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.
തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ നകുൽ തമ്പിയാണ് ആളെന്നും സാനിയ മൂന്ന് വർഷമായി തങ്ങൾ റിലേഷൻഷിപ്പിലാണെന്നുമായിരുന്നു സാനിയ പറഞ്ഞത്. എന്നാൽ, ഇതാണ് ഇപ്പോൾ സാനിയ തള്ളിക്കളഞ്ഞിരിക്കുന്നത്.