സൗന്ദര്യം കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും ശ്രദ്ധയാകർഷിക്കുന്ന വ്യക്തിത്വമാണ് താരസുന്ദരി ഐശ്വര്യ റായ്യുടേത്. സൗമ്യമായ രീതിയിലേ താരം ആരോടും പെരുമാറാറുള്ളു. എന്നാൽ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് മുന്നിൽ താരം പൊട്ടിത്തെറിച്ചു. മുൻ കാമുകനും ബോളിവുഡിന്റെ മസിൽഖാനുമായ സൽമാൻ ഖാനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം പൊട്ടിത്തെറിച്ചത്.
സല്മാന് ഖാനെ കുറിച്ച് ചോദിച്ചതും ഉടന്‍ അഭിമുഖം നിര്‍ത്താന്‍ പറഞ്ഞ ഐശ്വര്യ എഴുന്നേറ്റ് പുറത്തേക്ക് പോവുകയുമായിരുന്നു. ക്യാമറയില്‍ ചിത്രീകരിച്ചതെല്ലാം നീക്കം ചെയ്യുവാനും ഐശ്വര്യ സംഘാടകരോടും മാധ്യമ പ്രവർത്തകരോടും ആവശ്യപ്പെട്ടു. തന്നെ കാണാന്‍ പുറത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് തിരികെ പോകാനും ഐശ്വര്യ നിര്‍ദ്ദേശിച്ചു.