പ്രേമത്തിനു ശേഷം ദുൽഖർ സൽമാന്റെ കൂടെ കലി എന്ന ചിത്രത്തിലും മികച്ച റോൾ തന്നെയായിരുന്നു സായി പല്ലവിക്ക് ലഭിച്ചത്. അടുത്ത പടമേതെന്ന ചോദ്യത്തിന് ഏകദേശം ഉത്തരമായിരിക്കുന്നു. സായി പല്ലയിടെ മൂന്നാമത്തെ സിനിമയിലൂടെ താരം തമിഴിലേക്കും ചേക്കേറുന്നുവെന്നാണ് പുതിയ വിവരം. അതും കോമഡി താരം സന്താനത്തിന്റെ നായികയായി.
സന്താനത്തെ നായകനാക്കി ശെല്വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സായി പല്ലവിയാണ് നായിക എന്നാണ് പുതിയ റിപോർട്ടുകൾ. വിഷയവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താരത്തെ സമീപിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ സായി പല്ലവി മറുപടി നൽകുമത്രെ. സംഭവം നടന്നാൽ സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. പതിവ് പോലെ സന്താനത്തിന്റെ കോമഡി ചിത്രമല്ല ഇതെന്നതും പ്രതീക്ഷ ഉളവാക്കുന്നുണ്ട്.