ആവേശം കൊള്ളിച്ച് റസ്‌റ്റം ടെയിലര്‍; തകര്‍പ്പന്‍ ഗെറ്റപ്പില്‍ അക്ഷയ്‌കുമാര്‍
അക്ഷയ്‌കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം റസ്‌റ്റത്തിന്റെ ടെയിലറിന് വന്‍ വരവേല്‍പ്പ്. ടിനു സുരേഷ് ദേശായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ റസ്‌റ്റം രവി എന്ന നേവി ഓഫീസറായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇലിയാനയാണ് ചിത്രത്തിലെ നായിക.
ഒരു യഥാര്‍ഥ സംഭവത്തെ ബന്ധിപ്പിച്ചുള്ളതാണ് ചിത്രം. പ്രണയത്തിനും ആക്ഷനും ചിത്രത്തില്‍ പ്രാധന്യമുണ്ടെങ്കിലും ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ടെയിലര്‍ കണ്ടത്.