മോള്‍ക്ക് സിനിമയില്‍ അഭിനയിക്കണോ? രാധികയോട് സിദ്ദിഖ്,'വിയറ്റ്നാം കോളനി' നടിക്ക് മറക്കാനാവാത്ത സിനിമ

കെ ആര്‍ അനൂപ്

ബുധന്‍, 9 ഓഗസ്റ്റ് 2023 (09:04 IST)
വിയറ്റ്‌നാം കോളനിയിലൂടെയാണ് രാധിക സിനിമയിലെത്തിയത്.മോള്‍ക്ക് സിനിമയില്‍ അഭിനയിക്കണോ എന്ന് സിദ്ദിഖ് ചോദിച്ചത് ഇന്നലെ എന്നപോലെ രാധികയുടെ മനസ്സില്‍ ഓര്‍മ്മയുണ്ട്.
 
'വിയറ്റ്നാം കോളനി 1992ല്‍ അതാണ് എന്റെ cinelife ന്റെ തുടക്കം. ആദ്യമായി സിദ്ദിഖ് ഇക്ക യെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കാണുമ്പോള്‍ ''മോള്‍ക്ക് സിനിമയില്‍ അഭിനയിക്കണോ? ഡയലോഗ് ഒക്കെ ഉണ്ട് പറയുവോ? എന്ന സിദ്ധിഖ് ഇക്ക യുടെ ചോദ്യം ഇന്നും എനിക്ക് precious ഓര്‍മ്മകളില്‍ ഒന്ന് ആയിരിക്കെ how can i forget you in this life? rest in love. Prayers',-രാധിക കുറിച്ചു.
 
സംവിധായകന്‍ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ രാധികയുടെ റസിയ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനി യിലൂടെയാണ് രാധിക സിനിമയിലെത്തിയത്. പിന്നീട് ജയറാം ചിത്രം വണ്‍മാന്‍ഷോയിലും അഭിനയിച്ചു. ചങ്ങാതിപ്പൂച്ച, മിഷന്‍ 90 ഡെയ്‌സ്, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
 
 
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ സിനിമയാണ് വിയറ്റ്‌നാം കോളനി. ഈ സിനിമയിലെ മോഹന്‍ലാലും ഇന്നസെന്റ് കോമ്പിനേഷന്‍ സീനുകളില്‍ ഇപ്പോഴും ട്രോളിനായ് ഉപയോഗിക്കുന്ന ഒരു സീനാണ് 'ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ. കെ ജോസഫ്'. 
ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ ഈ സീന്‍ മൂന്നുതവണ റീടേക്ക് പോയെന്നാണ് ഇന്നസെന്റ് പറയുന്നത്. മോഹന്‍ലാല്‍ ആണെങ്കിലോ ഫസ്റ്റ് ടൈക്കില്‍ തന്നെ ഓക്കേ ആക്കി. തന്റെ സീന്‍ മൂന്നാം വട്ടവും റീടേക്ക് പോയപ്പോള്‍ മോഹന്‍ലാല്‍ സ്വകാര്യമായി ചെവിയില്‍ വന്ന് പറഞ്ഞു 'നിങ്ങള്‍ക്ക് ഈ നാല് ഡയലോഗ് തെറ്റാതെ പഠിച്ചൂടെ'. ഇതാണ് എന്റെ രീതി അതുകൊണ്ടാണല്ലോ എട്ടാംക്ലാസ് വരെ ഞാന്‍ എത്തിയത്. ഇതേ സിദ്ദിഖ് ലാല്‍ ടീം എന്റെ മുഖത്ത് ക്യാമറ വെച്ച് അഭിനയിച്ചിട്ട് ആണ് റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ഉണ്ടാക്കി ഹിറ്റാക്കിയത്. അവര്‍ എന്നില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു അതുകൊണ്ടാണ് വീണ്ടും വീണ്ടും ടേക്ക് എടുക്കുന്നത്. എന്നാല്‍ താങ്കള്‍ ഒറ്റ ഷോട്ടില്‍ തന്നെ സംഗതി ഓക്കെ ആക്കിയാലോ. ഇത് പറഞ്ഞ അവസാനിപ്പിച്ചപ്പോള്‍ മോഹന്‍ലാല്‍ തന്റെ തോളില്‍ തട്ടി പൊട്ടിച്ചിരിച്ചു. തമാശകളെ ആസ്വദിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് ഇന്നസെന്റ് പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍