മമ്മൂട്ടി - രഞ്ജിത് ടീം ഒന്നിക്കുന്ന പുത്തൻപണം ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ്. കാസർഗോഡ് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ലുക്ക് കൊണ്ട് ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്ന് പൃഥ്വിരാജ് അതിഥിയായി എത്തുന്നു എന്നാണ്. മറ്റൊന്ന്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയുടെ അടുത്ത ഭാഗമാണ് പുത്തന്‍പണമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, ഇതുരണ്ടും സത്യമല്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് 2011ല്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമേയം വസ്തുക്കച്ചവടവും ദല്ലാള്‍ ജീവിതവുമൊക്കെയായിരുന്നു. ഏത് വഴിയിലൂടെയും സമ്പാദിക്കുന്ന പണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവനായിരുന്നു അതിലെ നായകന്‍. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെപിയായി പൃഥ്വി തന്നെ അതിഥി വേഷത്തില്‍ പുത്തന്‍പണത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ലേയെന്നായിരുന്നു ആരാധകരുടെ സംശയം.
ഇന്ത്യന്‍ റുപ്പിയുടെ പ്രമേയത്തുടര്‍ച്ചയാണ് പുത്തന്‍ പണമെന്നാണ് അറിയുന്നത്. ഇന്ത്യൻ റുപ്പിയുടെ കഥയല്ല, കഥാപാത്രവുമല്ല. മമ്മൂട്ടിയുമൊത്ത് മുന്‍പ് ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരിമാണിക്യം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാവും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം.