തേപ്പെന്ന് പറഞ്ഞവർക്ക് മറുപടി കൊടുത്ത് പേളിഷ്; പേളി - ശ്രീനിഷ് വിവാഹം ഉടൻ!

വെള്ളി, 18 ജനുവരി 2019 (18:02 IST)
ബിഗ് ബോസ് മലയാളത്തിൽ വിജയിയേക്കാൾ കൂടുതൽ ചർച്ചാവിഷയമായ താരങ്ങളാണ് പേളിയും ശ്രീനിഷും. കളിക്ക് വേണ്ടി പ്രണയം നടിക്കുകയാണെന്നും പേളി ശ്രീനിഷിനെ തേക്കുമെന്നും തുടക്കം മുതൽ പ്രേക്ഷകരിൽ ചിലർ പറഞ്ഞിരുന്നു. എന്നാൽ ഇവർക്കുള്ള മറുപടിയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ.
 
ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ചർച്ചയായി ഏറ്റെടുത്തിരിക്കുന്നത്. നിശ്ചയത്തിന്റെ ഫോട്ടോ ഇൻസ്‌റ്റാഗ്രാമിലൂടെ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. ആരാധകർ ഈ പ്രണയജോഡിയെ ഇതിനോടകം ഏറ്റെടുത്തിരുന്നു.
 
ബിഗ് ബോസിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. എന്നാൽ എല്ലാവരും സമ്മതിച്ച് ഉടൻ തന്നെ വിവാഹം നടക്കുമെന്നും പേളിഷ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍