കുഞ്ചാക്കോ ബോബന്റെ 'ഒറ്റ്' സൗഹൃദത്തിന്റെയും വഞ്ചനയുടെയും കഥ:അപ്പു ഭട്ടതിരി

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:59 IST)
നിഴല്‍ സംവിധായകന്‍ അപ്പു ഭട്ടതിരി കുഞ്ചാക്കോ ബോബന്റെ ഒറ്റ് എന്ന സിനിമയുടെ ഭാഗമാണ്. എഡിറ്റിംഗ് ജോലികള്‍ അപ്പു ഭട്ടതിരിയാണ് കൈകാര്യം ചെയ്യുന്നത്.  
 
സൗഹൃദത്തിന്റെയും വഞ്ചനയുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് അപ്പു ഭട്ടതിരി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് ഒറ്റിനെ കുറിച്ചൊരു സൂചന നല്‍കിയത്. 
 
ടി പി ഫെല്ലിനിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴില്‍ രണ്ടഗം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയ്ക്ക് എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബിഗ് ബജറ്റ് ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. എ എച്ച് കാശിഫ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍