നിഖിലയുടെ പ്രതിഫലം എത്ര? ഇനിയും കുറച്ചാൽ ഒന്നുമുണ്ടാകില്ലെന്ന് നടി

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (11:59 IST)
മലയാള സിനിമാ നിർമാണ രം​ഗത്തെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. സിനിമാ സമരമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നത്. എന്നാൽ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകൾ സമരത്തെ പിന്തുണയ്ക്കുന്നില്ല. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഈ നിർദേശങ്ങൾ എപ്പോഴും നടപ്പിലാകില്ലെന്ന് പറയുകയാണ് നടി നിഖില വിമൽ. നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നിഖില വിമല്‍ അഭിപ്രായപ്പെട്ടു.
 
ഫീമെയിൽ പേർസ്പെക്ടീവിൽ നിന്ന് പറയുകയാണെങ്കിൽ ഞങ്ങൾക്കത്രയും ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഇനിയും കുറച്ചാൽ ഒന്നുമുണ്ടാകില്ല. അസോസിയേഷൻ ചർച്ച നടത്തി തീരുമാനിച്ച് അതിന്റെ അന്തിമ റിസൽട്ട് വന്ന ശേഷ‌മേ അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നുള്ളൂ. അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാനില്ലെന്ന് നിഖില വിമൽ വ്യക്തമാക്കി.
   
നടിമാർക്ക് പ്രതിഫലം കുറവാണെന്ന് നിഖില പറയുന്നുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് നിഖില വിമൽ. മാർക്കറ്റ് മൂല്യമുണ്ടായിട്ടും നിഖിലയ്ക്കും പ്രതിഫലം കുറവാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍