തങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത ആ ഒരു സിനിമയും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്‌സോ, എന്തിന് ഫോട്ടോകള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവത്രെ ഈ രണ്ട് വര്‍ഷം. നാനും റൗഡിതാന്‍ എന്ന സിനിമയിലെ പാട്ടും, ചില ക്ലിപ്‌സും, സ്വകാര്യമായി ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാന്‍ ധനുഷിന്റെ എന്‍ ഒ സി കിട്ടുന്നതിനായി രണ്ട് വർഷത്തോളം നയൻതാരയും വിഘ്‌നേഷും ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
എന്നാല്‍ പാട്ടിലെ ചില വരികള്‍ ഉപഗോയിച്ചതിന് പിന്നാലെ ധനുഷില്‍ നിന്ന് വക്കീല്‍ നോട്ടീസ് വന്നു. 10 കോടിയാണ് ധനുഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ കാര്യമാണിതെന്ന് നയൻതാര പറയുന്നു. ഇത് ബിസിനസ് പരമായ ഒരു പ്രശ്‌നമല്ല, തീര്‍ത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണ്. പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിങ്ങള്‍ എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണ് എന്ന് നയൻതാര ആരോപിക്കുന്നു.
ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്‌തിയാണ്. നിങ്ങൾ ഇത്രയും കാലം മഃനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.
ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന നന്മയുടെ പകുതിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നിങ്ങൾ പ്രസംഗിക്കുന്നതല്ല നിങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ!. ഇനി ഇതിന് ഒരു ഫേക്ക് സ്റ്റോറി ഉണ്ടാക്കി, അത് അടുത്ത ഓഡിയോ ലോഞ്ചിൽ വന്നിരുന്ന് പറയാൻ സാധ്യതയുണ്ടെന്നും നയൻതാര പരിഹസിച്ചു.