കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാർവതിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ ഇതൊന്നും പാർവതിയെ ബാധിച്ചിട്ടേയില്ല. നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്നും നസ്രിയ പറയുന്നു.