മരണമാസ്! മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രഞ്ജിത് ? വൈശാഖ് സംവിധാനം ചെയ്യുന്നത് ആക്ഷന്‍ ത്രില്ലര്‍ ?!

വ്യാഴം, 20 ജൂണ്‍ 2019 (14:55 IST)
മമ്മൂട്ടിച്ചിത്രത്തില്‍ നയന്‍‌താര നായികയാകുന്നതും വിജയ് സേതുപതി വില്ലനാകുന്നതും ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമാണല്ലോ. ഇപ്പോള്‍ അറിയുന്ന വിവരങ്ങള്‍ അനുസരിച്ച് മലയാളത്തിലെ ഏറ്റവും വലിയ മാസ് ത്രില്ലറിനാണ് അരങ്ങൊരുങ്ങുന്നത്.
 
ഈ സിനിമയ്ക്ക് വൈശാഖ് ആയിരിക്കും സംവിധാനമെന്നും രഞ്ജിത്തിന്‍റെ തിരക്കഥയിലായിരിക്കും വൈശാഖ് ഈ സിനിമ ഒരുക്കുന്നതെന്നും സൂചനകള്‍ വരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം രഞ്ജിത് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ എഴുതുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മമ്മൂട്ടി - വൈശാഖ് ടീം ഒടുവില്‍ ഒന്നിച്ചത് ‘മധുരരാജ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടിയായിരുന്നു. ആ സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയതിന് പിന്നാലെയാണ് പുതിയ പ്രൊജക്ടിന്‍റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.
 
സമീപകാലത്ത് സ്വീകരിച്ചിരിക്കുന്ന ശൈലിയില്‍ നിന്ന് മാറി ഒരു പക്കാ മാസ് പടമായി ആയിരിക്കും രഞ്ജിത് ഈ തിരക്കഥയെഴുതുക. വല്യേട്ടന്‍, നരസിംഹം മോഡല്‍ സിനിമയായിരിക്കും ഇതെന്നാണ് വിവരം. 
 
വിജയ് സേതുപതി മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയായിരിക്കും ഇത്. തകര്‍പ്പന്‍ വില്ലന്‍ വേഷമാണ് വിജയ് സേതുപതിക്ക് ലഭിക്കുക. പുതിയ നിയമത്തിന് ശേഷം നയന്‍‌താര മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും പ്രത്യേകതയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍