6 വര്‍ഷങ്ങളുടെ കാത്തിരിപ്പ്,മോണ്‍സ്റ്റര്‍ സെന്‍സറിങ് പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:10 IST)
ആറ് വര്‍ഷങ്ങള്‍ എടുത്തു വീണ്ടും ഒരു മോഹന്‍ലാല്‍- വൈശാഖ്- ഉദയകൃഷ്ണ ടീമിന്റെ ചിത്രം റിലീസ് ആകാനായി.മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തിന്റെ സെന്‍സറിങ് ഇന്നലെ പൂര്‍ത്തിയായി, യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.
 
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍