'എനിക്ക് ആരോ നൽകിയ പേരാണത്': കംപ്ലീറ്റ് ആക്ടര്‍ വിശേഷണത്തെ കുറിച്ച് മോഹൻലാൽ

നിഹാരിക കെ.എസ്

ബുധന്‍, 25 ഡിസം‌ബര്‍ 2024 (10:45 IST)
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. പ്രേക്ഷകരും താരങ്ങളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബറോസ്. ഇതിനിടെ തന്നെ ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്‍ എന്നത് പൂര്‍ണമല്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
 
ആരോ നല്‍കിയ ഒരു പേരാണ്. അതിന് പിന്നില്‍ ഒരു ‘ഇന്‍’ (IN) ഉണ്ട്. ഇന്‍കംപ്ലീറ്റ് (Incomplete) എന്നാണ്. ഒന്നും പൂര്‍ണമല്ല. കംപ്ലീറ്റ് ആക്ടര്‍ എന്നത് ഒട്ടും ശരിയല്ല. ഞാന്‍ ശരിക്കും അതിന് എതിരാണ്. ഒരു നടന് ഓരോ ദിവസവും എന്തായാലും പുതിയതാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
 
ചെന്നൈയില്‍ ബറോസിന്റെ പ്രീമിയര്‍ ഷോ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിജയ് സേതുപതി, രോഹിണി, വിജയ് ആന്റണി, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങളും ബറോസ് പ്രീമിയര്‍ കാണാന്‍ എത്തിയിരുന്നു. ഗംഭീര പ്രതികരണങ്ങളാണ് താരങ്ങള്‍ നല്‍കിയത്. മക്കളായ പ്രണവും വിസ്മയയും കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീമിയര്‍ കണ്ടിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍