ഇപ്പോഴത്തെ ലുക്കില്‍ ഒരു പത്ത് വയസ്സെങ്കിലും കുറവ് തോന്നുമെന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്കയ്ക്കു മാത്രമല്ല ലാലേട്ടനും പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന് ആരാധകര്‍ പറയുന്നു. സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. ലോഹം സിനിമയിലെ ലുക്കിനോടു സദൃശ്യമുണ്ടെന്നും ലാലിന്റെ പുതിയ ലുക്ക് കണ്ട് പലരും കമന്റ് ചെയ്യുന്നുണ്ട്.
മാളവിക മോഹനന്‍ ആണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായിക. ചിത്രീകരണം ഇന്നലെ ആരംഭിച്ചു. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഇത്. 2015 ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും 'ഹൃദയപൂര്‍വ'ത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
പൂര്‍ണമായി കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി സംഗീതയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ഗാന രചന: മനു മഞ്ജിത്ത്. അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പൂണെ എന്നിവിടങ്ങളിലാകും ചിത്രീകരണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം.