മരക്കാറിന് ശേഷം മോഹൻലാൽ വീണ്ടും പ്രിയദർശനൊപ്പം, പുതിയ അപ്ഡേറ്റ്

ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (14:32 IST)
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജോഡിയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട്. ഈ കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രം, കിലുക്കം, താളവട്ടം, മിന്നാരം മുതല്‍ ഒപ്പം വരെയുള്ള നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. എന്നാല്‍ ഈ കൂട്ടുക്കെട്ടില്‍ അവസാനമായി വന്ന മരക്കാര്‍ എന്ന സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
 
ഇപ്പോഴിതാ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട് വീണ്ടും ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടുത്ത സുഹൃത്തും ഗായകനുമായ എം ജി ശ്രീകുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഹരം എന്നാണ് സിനിമയ്ക്ക് നല്‍കിയ പേരെന്നും എം ജി ശ്രീകുമാര്‍ വ്യക്തമാക്കി. പ്രിയദര്‍ശനും മോഹന്‍ലാലിനും ഒപ്പമുള്ള കാരിക്കേച്ചറുമായാണ് പുതിയ സിനിമ വിശേഷം അദ്ദേഹം പങ്കുവെച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍