ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ഡബ്‌സീ പാടി, കെ.ജി.എഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്.
ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിലീസ് ചെയ്ത ഗാനം ഹെവി വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തിരുന്നു. മലബാർ ശൈലിയില്‍ റാപ്പുകള്‍ പാടി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഡബ്‍സീയുടേതായി കേരളക്കരയെ ഇളക്കിമറിച്ച മണവാളൻ തഗ്ഗ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ഗാനങ്ങളുണ്ട്. ഡബ്‍സീയുടെ ശബ്‍ദത്തിൽ 'മാർക്കോ'യുടെ ആദ്യ സിംഗിൾ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.