മമ്മൂട്ടി ഇനി കുഞ്ഞാലിമരക്കാരിലേക്ക് ?

കെ ആർ അനൂപ്

ശനി, 5 ഡിസം‌ബര്‍ 2020 (18:42 IST)
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നടൻ അടുത്തതായി അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചയിലാണ് സിനിമ പ്രേമികൾ. മെഗാസ്റ്റാറിന്റെ പുതിയ വിശ്വരൂപം കുഞ്ഞാലിക്ക് വേണ്ടിയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. 
 
എന്നാൽ പുത്തൻ ലുക്ക് ബിലാലിന് വേണ്ടിയാണെന്നും ചിലർ പറയുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുമെന്ന് വളരെ മുന്‍പേ ഷാജി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും മമ്മൂട്ടി ലോക്ക് ഡൗണിനുശേഷം ഏതു ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്നത് കണ്ടുതന്നെ അറിയണം.
 
മമ്മൂട്ടി പുറത്തിറങ്ങിയതോടെ ആരാധകരും വലിയ ആവേശത്തിലാണ്. അടുത്തുതന്നെ സിനിമ തിരക്കുകളിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍