ശ്യാം പുഷ്‌കരന്‍ തിരക്കഥ, സംവിധാനം ആഷിഖ് അബു; വമ്പന്‍ പ്രൊജക്ടുമായി മമ്മൂട്ടി !

വെള്ളി, 25 ഫെബ്രുവരി 2022 (13:07 IST)
2022 ല്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടുമായി മമ്മൂട്ടി എത്തിയേക്കും. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഷിഖ് അബു തന്നെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതേകുറിച്ച് സൂചിപ്പിച്ചത്. ഡാഡികൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ ആഷിഖ് അബു ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നേരത്തെ സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് ആഷിഖ് അബു ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥ രചിച്ചത് ശ്യാം പുഷ്‌കരനാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍