അബി തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം ഒരു വേദിയില്‍ തുറന്നുപറഞ്ഞത്. സൂര്യമാനസം വളരെ ഗൌരവത്തോടെ മമ്മൂട്ടി ചെയ്ത ഒരു സിനിമയാണ്. ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരുപാട് പ്രശംസ നേടിയെടുക്കുകയും ചെയ്തതാണ്. ആ കഥാപാത്രത്തെ കളിയാക്കിയത് മമ്മൂട്ടിയുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാവുമോ?