'അവർ വരും, ചോര കൊണ്ടെഴുതിയ ധീരതയുടെ ആരും കേൾക്കാത്ത ചരിത്ര കഥ പറയാൻ'; മാമാങ്കം അന്തിമ പണിപ്പുരയിൽ

ഞായര്‍, 6 ജനുവരി 2019 (12:22 IST)
സജീവ് പിള്ളയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും. ചരിത്രകഥ പറയുന്ന സംവിധായകരുടെ മനസിൽ ഓടിയെത്തുന്ന മുഖം അന്നും ഇന്നും മമ്മൂട്ടിയുടെ തന്നെ. ഒടുവിൽ അവൻ അവതരിക്കുകയാണ്.  
 
ചിത്രീകരണത്തിനു മുന്നോടിയായുള്ള മിനുക്കു പണികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.
 
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
 
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്‌സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്‌സ് ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍