സുരേഷ്ഗോപിയുടെ മകനെ ആര്‍ക്കുകിട്ടും? തീരുമാനം മമ്മൂട്ടി എടുക്കും!

ചൊവ്വ, 14 നവം‌ബര്‍ 2017 (14:55 IST)
മമ്മൂട്ടിയും സുരേഷ്ഗോപിയും. മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍. ഇവര്‍ തമ്മിലുള്ളത് ഇണക്കവും പിണക്കവും ഇഴപിരിഞ്ഞ ബന്ധം. ഇവര്‍ ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ ബ്രഹ്‌മാണ്ഡം.
 
മമ്മൂട്ടിയും സുരേഷ്ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് മാസ്റ്റര്‍ പീസ്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ മാസ് മസാല എന്‍റര്‍ടെയ്നര്‍ ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും.
 
രാജാസ് കോളജിലെ സയന്‍സ് ഗ്രൂപ്പും ആര്‍ട്സ് ഗ്രൂപ്പും രണ്ടുചേരികളായി തിരിഞ്ഞിരിക്കുന്നു. തൊട്ടടുത്ത വനിതാ കോളജായ മദേഴ്സ് കോളജിലെ കലാതിലകമായ വേദികയുടെ ഇഷ്ടം ഏത് ഗ്രൂപ്പിലെ ആണ്‍കുട്ടി നേടിയെടുക്കുമെന്നതാണ് ഇവരുടെ ഇപ്പോഴത്തെ മത്സരവിഷയം. എന്നാല്‍ ഈ രണ്ട് ഗ്രൂപ്പിലും ഉള്‍പ്പെടാത്ത ഉണ്ണികൃഷ്ണന്‍ എന്ന പയ്യനെയാണ് വേദികയ്ക്ക് ഇഷ്ടമായത്. ഇതോടെ ഉണ്ണികൃഷ്ണനെ തങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ഇരു ഗ്രൂപ്പുകളും ശ്രമം തുടങ്ങി. ഇതേ തുടര്‍ന്ന് സംഘര്‍ഷം ആരംഭിച്ചു. ഈ പശ്ചാത്തലത്തില്‍ തല്ലുകൊള്ളികളായ വിദ്യാര്‍ത്ഥികളെ നേര്‍വഴി നടത്താന്‍ പോക്കിരികളില്‍ പോക്കിരിയായ എഡ്വേര്‍ഡ് ലിവിംസ്റ്റണ്‍ (എഡ്ഡി) എന്ന ഇംഗ്ലീഷ് അധ്യാപകന്‍ കോളജില്‍ ചാര്‍ജ്ജെടുത്തു.
 
ഉണ്ണികൃഷ്ണനായി ഗോകുല്‍ സുരേഷ് അഭിനയിക്കുമ്പോള്‍ എഡ്ഡിയായി മമ്മൂട്ടി എത്തുന്നു. 15 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ വരലക്ഷ്മി, മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ എന്നിവരാണ് നായികമാര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍