‘മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. കഥാപാത്രം മാത്രമായിരുന്നു ആ സിനിമയിൽ ഉണ്ടാവുക. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ലെക്സിബിലിറ്റിയുള്ള നടൻ. :- ലോഹിതദാസ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലുമായി കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും അങ്ങനെ ഒട്ടേറെ അനശ്വരങ്ങളായ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത്. സംവിധായകനായി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും നമുക്ക് നൽകിയ ഇതിഹാസമാണ് അദ്ദേഹം.