എനിക്ക് പ്രതിഫലം പോലും തന്നിരുന്നില്ല, വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു ആ ചിത്രം - മമ്മൂട്ടി

വ്യാഴം, 15 ഡിസം‌ബര്‍ 2016 (11:11 IST)
1980കളുടെ അവസാനഘട്ടത്തിൽ മലയാള സിനിമയിൽ നിന്നും മമ്മൂട്ടി പുറത്താകുമെന്ന് ഒരു ശ്രുതി പരന്നിരുന്നു. തുടർച്ചായ പരാജയങ്ങൾ സംഭവിച്ചപ്പോൾ സിനിമാക്കാർക്കിടയിൽ തന്നെ ഇത്തരമൊരു സംസാരമുണ്ടായിരുന്നു. പൊട്ടിപൊളിഞ്ഞ് നില്‍ക്കുന്ന ഈ സമയത്താണ് മമ്മൂട്ടിയുടെ ന്യൂ ഡല്‍ഹി എന്ന ചിത്രം റിലീസാകുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്. 
 
അടുത്തിടെ പരാജയങ്ങൾ സംഭവിച്ചതിനാൽ ന്യൂ ഡൽഹിയും പൊട്ടിപ്പോകുമെന്ന് വിധിയെഴുതിയവരും ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ന്യൂ ഡല്‍ഹിയുടെ വിജയം. 1987ലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിനകത്തും പുറത്തുമായി 250 ദിവസത്തിലധികം പ്രദര്‍ശനം നടത്തി. തന്റെ കരിയർ അവസാനിക്കാൻ പോകുമെന്ന് വിമർശിച്ചവരെ കാട്ടിക്കൊടുകാനുള്ള അവസരമായിരുന്നു ന്യൂ ഡൽഹിയെന്ന് മമ്മൂട്ടി പറയുന്നു.
 
''എനിക്ക് കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എനിക്ക് പ്രതിഫലം പോലും തരാന്‍ മടിച്ചിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. അതിന്റെ കാരണം എന്താണെന്നും എനിക്കറിയാം. ആവര്‍ത്തിച്ച് വന്ന വേഷങ്ങളാണ് എന്റെ കരിയറിലെ പരാജത്തിന് കാരണം. എല്ലാം ഫാമിലി മാന്‍, ബിസിനസ് മാന്‍ റോളുകളായിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു തരം നീരസം തോന്നി. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് എന്റെ കരിയറിന് ഒരു തുടക്കം ലഭിച്ചത്'' എന്ന് മമ്മൂട്ടി പറയുന്നു.
 
ള്ളില്‍ ആളിക്കത്തുന്ന പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ക്രൂരനായി മാറി കൊലപാതക പരമ്പരകള്‍ സൃഷ്ടിയ്ക്കുന്നതാണ് ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയുടെ കഥ.
റിലീസ് ചെയ്ത് അമ്പത് ദിവസം പിന്നിടുമ്പോഴേക്കും മലയാളം അതുവരെ സൃഷ്ടിച്ച പല റെക്കോഡുകളും കടപുഴകി വീണു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക