മല്ലികയ്ക്ക് രാഷ്ട്രീയക്കാരിയാകാന്‍ മോഹം; പക്ഷേ മോഡി വിളിക്കണം
ഡേര്‍ട്ടി പൊളിറ്റിക്സ് എന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയില്‍ അഭിനയിച്ചതിന്റെ ഹാംങ്ങോവറിലാണ് ബോളിവുഡ് താരസുന്ദരി മല്ലിക ഷെരാവത്ത്. അതിനാലാണെന്ന് തോന്നുന്നു രാഷ്ട്രീയത്തില്‍ ചേരാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
പക്ഷേ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട് മല്ലികയ്ക്ക്. രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെടണമെന്നും വിദേശകാര്യ വകുപ്പ് നല്‍കണമെന്നുമാണ് മല്ലിക ആവശ്യപ്പെട്ടിരിക്കുന്നത്.
കളങ്കമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും ലഭിക്കുകയാണെങ്കില്‍ അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുമെന്നുമൊക്കയാണ് മല്ലികയുടെ വാഗ്ദാനങ്ങള്‍. ഡേര്‍ട്ടി പൊളിറ്റിക്സിന്റെ ഓഡിയോ റിലീസിനിടെയാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.